Hero Image

പത്ത്, ഹയര് സെക്കന്ഡറി തുല്യത: അപേക്ഷ ഏപ്രില് 30 വരെ, മറക്കാതെ ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ

പത്താം തരം,ഹയർ സെക്കൻഡറി തുല്യത പഠിതാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യത പുതിയ ബാച്ച് രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു. പത്താം തരം തുല്യത 2024- 25 അധ്യയന വർഷത്തെ രജിസ്ട്രേഷനും ഹയർ സെക്കൻഡറി തുല്യത 2024 -26 അധ്യയന വർഷത്തെ രജിസ്ട്രേഷനുമാണ് ദീർഘിപ്പിച്ചിരിക്കുന്നത്.

പത്താം തരം തുല്യത രജിസ്ട്രേഷന് 50 രൂപ ഫൈനോടെ ഏപ്രിൽ 30 വരെയും ഹയർ സെക്കൻഡറി തുല്യതാ ബാച്ചിന്റെ രജിസ്ട്രേഷൻ 50 രൂപ ഫൈനോടെ ഏപ്രിൽ 29 വരെയുമാണ് അപേക്ഷിക്കാൻ സാധിക്കുക. പത്താം തരം തുല്യത 18-ാം ബാച്ചിന്റെ (2024-2025) രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയര്‍ സെക്കന്‍ഡറി തുല്യത ഒന്‍പതാം ബാച്ചിന്റെ (2024-26) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയും അപേക്ഷിക്കാം.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനും പഠിതാക്കൾക്ക് www.ecms.keltron.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0491- 2505179 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാവുന്നതാണ്

READ ON APP